Wednesday, August 20, 2008

എന്തൊരു രോമാഞ്ചം!!

200 മീറ്ററില്‍ ജമൈക്കയുടെ ഉസയിന്‍ ബോള്‍ട്‌ സ്വര്‍ണം നേടിയതിനെപ്പറ്റി കൈരളിയിലെ വാര്‍ത്താവിശകലനക്കാരന്റെ വാചകമടി:
"അമേരിക്കയുടെ കുത്തക തകര്‍ത്തു കൊണ്ട്‌ ഉസൈന്‍ ബോള്‍ടിന്റെ രോമാഞ്ചമണിയിക്കുന്ന പ്രകടനം..."
അതു കേട്ടപ്പോള്‍ കലാഭവന്‍ മണി പറഞ്ഞ കഥയാണ്‌ ഓര്‍മ വന്നത്‌:
മൂര്‍ഖന്‍ പാമ്പ്‌ കടിച്ച്‌ ആശുപത്രിയില്‍ കൊണ്ടുവന്ന ആളിനെ കണ്ടിട്ട്‌ അടുത്ത മരത്തിലിരുന്ന പച്ചിലപ്പാമ്പ്‌ പറഞ്ഞത്രേ: "ഞങ്ങളുടെ ആളുകളോട്‌ കളിച്ചാല്‍ ഇങ്ങനിരിക്കും"

5 comments:

സുല്‍ |Sul said...

ഉസൈന്‍ ബോള്‍ട്ടിന് അങ്ങനെ തന്നെ വേണം!!!

-സുല്‍

പ്രയാസി said...

കഴുത ‌‌‌------ കരഞ്ഞു തീര്‍ക്കും..!

കൊള്ളാം..:)

ജിവി/JiVi said...

“അമേരിക്കയുടെ കുത്തക തകര്‍ത്തു കൊണ്ട്‌ ഉസൈന്‍ ബോള്‍ടിന്റെ രോമാഞ്ചമണിയിക്കുന്ന പ്രകടനം..."

മഞ്ഞക്കണ്ണുകൊണ്ടെ എന്തും കാണുകയും കേള്‍ക്കുകയും ചെയ്യൂ അല്ലേ?

വാര്‍ത്താവിശകലനക്കാരന് എവിടെയാണ്, എന്താണ് തെറ്റിയത്?

ഓ..അമേരിക്കക്ക് തല്‍ക്കാലം ഒരു ക്ഷീണം പറ്റി. അടുത്ത ഒളിമ്പിക്സില്‍ അവര്‍ തിരിച്ചുപിടിക്കും എന്നു പറയാമായിരുന്നല്ലോ? അല്ലെ?

siva // ശിവ said...

ഇതു നല്ല തമാശ...വല്ലാതെ ചിരിക്കു പോയി...പച്ചിലപ്പാമ്പിന്റെ കാര്യം ഓര്‍ത്ത്...ഇങ്ങനെയുള്ള നിറയെ ആള്‍ക്കാര്‍ നമുക്ക് ചുറ്റും ഉണ്ട്....

നരിക്കുന്നൻ said...

ഇന്ത്യൻ ബോക്സിംഗ് താരത്തെ ക്യൂബക്കാരൻ മലർത്തിയടിച്ചപ്പോൾ ഇവർ സന്തോഷിച്ചിട്ടുണ്ടാകും... ഷൂട്ടിംഗിലെ പരാജയത്തിന് അവർ ശരിക്കും പകവീട്ടിയതാ‍.........