Thursday, July 29, 2010

സൂപ്പര്‍ മാര്‍ക്കറ്റ്

വര്‍ണങ്ങളില്‍ പൊതിഞ്ഞു വരിയായ് വച്ചിരിക്കുന്നു
വരുവിനെല്ലാവരും വന്നു വാങ്ങുവിന്‍

ഔഷധം വാങ്ങിയാല്‍ രോഗങ്ങള്‍ ഫ്രീ
ഭക്തി വാങ്ങിക്കൊള്ളൂ പരമാനന്ദം ഫ്രീ

തലച്ചോറ് വാങ്ങിയാല്‍ ചിന്തകള്‍ ഫ്രീ
വാര്‍ത്തകള്‍ ഓരോന്നിനും വിവാദം ഫ്രീ

മതങ്ങള്‍ വാങ്ങുവിന്‍ ജാതിയോ ഫ്രീ
കത്തികള്‍ വാങ്ങിയാല്‍ കഴുത്തുകള്‍ ഫ്രീ

ആയുധം വാങ്ങുവിന്‍ മത്സരം ഫ്രീ
യുദ്ധം വാങ്ങിയാല്‍ സമാധാനം ഫ്രീ

വാങ്ങുവാന്‍ പാങ്ങില്ലെങ്കില്‍ വരൂ, കഴുമരം ഫ്രീ !
ഒട്ടിയ വയറുകള്‍ക്ക് പട്ടിണി ഫ്രീ!

2 comments:

Areekkodan | അരീക്കോടന്‍ said...

കവിത എന്റെ കഷണ്ടിക്കകത്ത് കൂടിയും ഫ്രീ ആയി ഒഴുകി.

Wash'Allan JK | വഷളന്‍ ജേക്കെ said...

അളിയാ, ഇത് വായിച്ച എനിക്ക് ഒരു തലയ്ക്കകത്ത് ഒരു മരവിപ്പ് ഫ്രീ!
തമാശ കള... നന്നായി അടിച്ചു.